ചങ്ങരംകുളം:രാഷ്ട്രീയ, സാമൂഹിക, മത, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ നിറ സാനിദ്ധ്യമായി കഴിഞ്ഞ അമ്പത് വർഷകാലമായി പൊതു പ്രവർത്തന രംഗത്ത് തിളങ്ങി നിൽക്കുന്ന ജില്ലാ മുസ്‌ലിം ലീഗ് ട്രഷററും, യു ഡി ഫ് ജില്ലാ കൺവീനറുമായ അശ്റഫ് കോക്കൂരിന് ഏപ്രിൽ 25 ന് വെള്ളി 2.30 പി എം ന് ചങ്ങരംകുളം ഓപ്പൺ ഫോറം പുരസ്ക്കാരം നൽകും.പരിപാടിയുടെ വിജത്തിന് വേണ്ടി അഞ്ഞൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു.പ്രവർത്തങ്ങളാരംഭിച്ചു.സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഓപ്പൺ ഫോറം ചെയർമാൻ പി എം കെ കാഞ്ഞിയൂർ ആദ്യക്ഷത വഹിച്ചു,ജില്ലാ യു ഡി ഫ് ചെയർമാൻ പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം,പി ഇ എ സലാം മാസ്റ്റർ, ഇബ്രാഹിം മുതൂർ,പി പി യൂസഫലി,അഹമ്മദ് ബാഫഖി തങ്ങൾ,സിദ്ധിഖ് പന്താവൂർ,എ എം രോഹിത്,സുരേഷ് പൊൽപ്പാക്കര, പി ടി കാദർ,സി എം യൂസഫ്,എൻ വി ഉണ്ണി,അടാട്ട് വാസുദേവൻ,ഷാജി കാളിയത്തേൽ,ഉസ്മാൻ കല്ലാട്ടയിൽ,സുബൈർ കൊഴിക്കര, സുമേഷ് പിടാവനൂർ, കെ വി മുഹമ്മദ് മൗലവി, റാഫി പെരുമുക്ക്, അശ്‌റഫ് സഖാഫി, യഹ്‌യ പി ആമയം, ആയിഷ ഹസ്സൻ, ഷാനവാസ് വട്ടത്തൂർ, എ വി അഹമ്മദ് എന്നിവർ സംസാരിച്ചു.പരിപാടിയുടെ വിജയത്തിനായി താഴെ പറയുന്നവരെ ഉൾപ്പടെത്തി സ്വാഗത സംഘം രൂപീകരിച്ചു.ചെയർമാൻ ആലംകോട് ലീലാകൃഷ്‌ണൻ,ജനറൽ കൺവീനർ സി എം യൂസഫ്,കൺവീനർ ഷാനവാസ് വട്ടത്തൂർ,ട്രഷറർ പി എം കെ കാഞ്ഞിയൂർ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മുതൂർ,കൺവീനർ പി പി യൂസഫലി,പബ്ലിസിറ്റി ചെയർമാൻ എ വി അഹമ്മദ്,കൺവീനർ ഷമീർ ഇടിയാട്ടയിൽ,റിസപ്ഷൻ ചെയർമാൻ ടി പി ഹൈദരലി,കൺവീനർ സുബൈർ ചിറവല്ലൂർ,സപ്ലിമെന്റ് ചെയർമാൻ അടാട്ട് വാസുദേവൻ,കൺവീനർ ടി വി അഹമ്മദുണ്ണി,മീഡിയ ചെയർമാൻ അഡ്വക്കേറ്റ് കെ എ ബക്കർ, കൺവീനർ സി കെ അഷറഫ് എന്നിവരെ തിരഞ്ഞെടുത്തു.