മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘L2: എമ്പുരാൻ’ (L2: Empuraan) മാർച്ച് 27ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമ റിലീസ് ആവുന്നത് വരെയുള്ള 18 ദിവസങ്ങളിലേക്ക് ഒരു പുതിയ ഉദ്യമവവുമായി വരികയാണ് എമ്പുരാൻ ടീം. ഫെബ്രുവരി ഒൻപതു മുതൽ പോസ്റ്റുകൾ ആരംഭിക്കും. ചിത്രത്തിലെ 36 അഭിനേതാക്കൾ ഈ ദിവസങ്ങളിൽ തങ്ങളുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചതിന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കിടും. ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് ആറുമണിക്കുമാണ് അപ്‌ഡേറ്റുകൾ വരിക.സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ, 2019 ലെ ലൂസിഫർ അവസാനിച്ചത് താൻ യഥാർത്ഥത്തിൽ ഖുറേഷി അബ്രാം ആണെന്ന് സ്റ്റീഫൻ നെടുമ്പള്ളി വെളിപ്പെടുത്തികൊണ്ടാണ്. ഖുറേഷിയുടെ കറുത്ത വസ്ത്രങ്ങൾക്കായി സ്റ്റീഫൻ തൻ്റെ വെളുത്ത വസ്ത്രങ്ങൾ ഉപേക്ഷിച്ചതോടെ, L2 എമ്പുരാൻ ഇരുണ്ട ലോകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണെന്ന പ്രതീക്ഷ വളരെ കൂടുതലാണ്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് മുരളി ഗോപി തിരക്കഥയെഴുതിയ എമ്പുരാൻ. 400 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസ്, ഹോംബാലെ ഫിലിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, വിജയ് കിർഗന്ദൂർ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ഛായാഗ്രഹണം: സുജിത് വാസുദേവ്.