റിയാദ്: സൗദ്യ അറേബ്യയിൽ പാലക്കാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. മക്കയിലെ ഷൗക്കിയയിലെ കടയിൽ ജോലി ചെയ്തുവരികയായിരുന്ന പട്ടാമ്പി സ്വദേശി നാടപ്പറമ്പ് ശാഹുൽ ഹമീദ് (46) ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാഹുലിനെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു.സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നടപടികൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കാനാണ് തീരുമാനം. ഭാര്യ: വാഹിദ, മക്കൾ അബ്ദുൾ ബാസിത്ത്, ഫെമിത, ഫർസാന, മിസ്ബാഹ്