• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, December 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്ന് കരുതുന്നു’

ckmnews by ckmnews
February 8, 2025
in National, Politics
A A
‘ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്ന് കരുതുന്നു’
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. വിജയിച്ച ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും അവർ നിറവേറ്റുമെന്ന് കരുതുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിധി പുറത്തുവന്നതിന് പിന്നാലെ വീഡിയോ സന്ദേശത്തിലൂടെയാണ് കേജ്രിവാളിന്റെ പ്രതികരണം.’ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷമായി മികച്ച പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി. ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ തുടരുകയും അവരെ സേവിക്കുന്നത് തുടരുകയും ചെയ്യും’- അരവിന്ദ് കേജ്‌രിവാൾ വീഡിയോയിൽ പറഞ്ഞു.അതേസമയം, തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ആം അദ്മി നേരിട്ടത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽകാജി മണ്ഡലത്തിൽ ജയിച്ചത് ആം ആദ്മിക്ക് ആശ്വാസമായി. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച കേജ്‌രിവാളിന് 21,561 വോട്ടുകൾ മാത്രമാണ് നേടാനായത്. 24,743 വോട്ടുനേടിയ ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് ആണ് മണ്ഡലം പിടിച്ചെടുത്തത്.ജംഗ്പുര മണ്ഡലത്തിൽ നിന്ന് മത്സരിച്ച സിസോദിയ നേടിയത് 30,724 വോട്ടുകളാണ്. ഇവിടെ 31,593 വോട്ടുകൾ നേടി ബിജെപിയുടെ തർവീന്ദർ സിംഗ് മാർവ വിജയിച്ചു. ആയിരത്തിനടുത്ത് വോട്ടുകൾക്കാണ് ബിജെപിയുടെ രമേശ് ബിധുരിയെ അതിഷി പരാജയപ്പെടുത്തിയത്. ബിജെപി മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണും. ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി.

Related Posts

തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ
National

തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ

December 20, 2025
91
ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്
National

ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്

December 20, 2025
22
എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേരെ നീക്കം ചെയ്തു; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
National

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേരെ നീക്കം ചെയ്തു; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

December 19, 2025
234
പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി
National

പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി

December 18, 2025
186
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു
National

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു

December 18, 2025
71
‘ട്രെയിനുകളില്‍ അധിക ലഗേജിന് പണം നല്‍കണം’ – റെയില്‍വേ മന്ത്രി
National

‘ട്രെയിനുകളില്‍ അധിക ലഗേജിന് പണം നല്‍കണം’ – റെയില്‍വേ മന്ത്രി

December 18, 2025
70
Next Post
കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

Recent News

തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..

തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..

December 23, 2025
7
ലക്ഷം കടന്ന് സ്വര്‍ണവില; സംസ്ഥാനത്ത് സ്വര്‍ണ്ണം പവന് 1,01,600 രൂപ

ലക്ഷം കടന്ന് സ്വര്‍ണവില; സംസ്ഥാനത്ത് സ്വര്‍ണ്ണം പവന് 1,01,600 രൂപ

December 23, 2025
56
യുവകര്‍ഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ ഷോക്കേറ്റ് മരിച്ചു

യുവകര്‍ഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ ഷോക്കേറ്റ് മരിച്ചു

December 23, 2025
421
ശബരിമല സ്വര്‍ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

December 23, 2025
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025