ചങ്ങരംകുളം: ടൗണില്‍ ബസ്‌സ്റ്റാന്റിന് പുറകിൽ പുല്‍കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ടൗണിലെ ബസ്റ്റാന്റിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് തീപിടുത്തമുണ്ടായത്. പറമ്പിലെ മാലിന്യങ്ങളും പുല്‍ക്കാടുകളും കത്തിയതോടെ വ്യാപാരികള്‍ ഓടിക്കൂടി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ പൂര്‍ണ്ണമായും അണക്കാനായില്ല. തുടര്‍ന്ന് പൊന്നാനിയില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.