3 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊന്നാനി പോലീസിന്റെ പിടിയിലായി.പൊന്നാനി കൊല്ലന്‍പടി സ്വദേശി 23 വയസുള്ള പുത്തനയില്‍ വീട്ടില്‍ വിഷ്ണുനാരായണന്‍, തൃക്കാവ് സ്വദേശി 25 വയസുള്ള പണ്ഡിതറയില്‍ വിഷ്ണു എന്നിവരെയാണ് തിരൂർ ഡാൻസാഫും പൊന്നാനി പോലിസും ചേർന്ന് പിടികൂടിയത്.ഇവരില്‍ നിന്ന് വില്‍പനക്കായി സൂക്ഷിച്ച 3 കിലോ കഞ്ചാവും അന്വേഷണ സംഘം പിടിച്ചെടുത്തു.പിടിയിലായ വിഷ്ണു മുമ്പും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കും