• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

‘വട്ടാണോന്നൊക്കെ ചോദിച്ചു’; കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം

ckmnews by ckmnews
February 5, 2025
in Highlights, Kerala
A A
‘വട്ടാണോന്നൊക്കെ ചോദിച്ചു’; കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം
0
SHARES
333
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കര്‍ണാടകയിലെ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി അനാമികയുടെ മരണത്തില്‍ ദയാനന്ദ സാഗര്‍ കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി കുടുംബം. ആത്മഹത്യക്കുറിപ്പ് മറച്ചുവെച്ചുവെന്നും, ഫീസിന്റെ പേരില്‍ ഉള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും കുടുംബം ആരോപിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിരന്തരമായ മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് അനാമികയുടെ സഹപാഠികളും വ്യക്തമാക്കുന്നത്. അനാമികയുടെ റൂം മേറ്റ് ഇതിന് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് ശേഷം കോളജ് അധികൃതര്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.അനാമിക മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന ശബ്ദ സംഭാഷണം പുറത്ത് വന്നു. ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലിയും അടിച്ച് വിടുകയേ ഉള്ളുവെന്ന് കുട്ടി പറയുന്നുണ്ട് എനിക്ക് വട്ടാണോ എന്ന് ഉള്‍പ്പടെ ചോദിച്ചു. പിന്നെ ഇനി ഞാനിവിടെ നിന്നിട്ട് കാര്യമില്ലല്ലോ – അനാമിക പറയുന്നു. താന്‍ ഇനി പഠിച്ചിട്ട് കാര്യമില്ലെന്നും തലയില്‍ ഒന്നും കയറുന്നില്ലെന്നും കുട്ടി പറയുന്നുണ്ട്. സസ്‌പെന്‍ഷനിലാണെന്ന് പറഞ്ഞതായും അനാമിക വ്യക്തമാക്കുന്നുണ്ട്.മരണത്തിന് പിന്നില്‍ കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് അനാമികയുടെ സഹപാഠികളും രംഗത്തെത്തിയിരുന്നു. കോളജ് കവാടം വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ രണ്ട് മൂന്ന് അധ്യാപകര്‍ വാക്കുകള്‍ കൊണ്ട് വല്ലാതെ അധിക്ഷേപിച്ചുവെന്ന് സഹപാഠികള്‍ പറയുന്നു. ഇന്നലെ രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ അനാമിക എഴുതിയിട്ടുണ്ട്. ഒന്ന് കുടുംബത്തെ കുറിച്ചുള്ളതും മറ്റൊന്ന് മാനേജ്‌മെന്റിനെ കുറിച്ചുള്ളതും. മാനേജ്‌മെന്റിനെയും അധ്യാപകരെയും കുറിച്ച് പറഞ്ഞ കത്ത് ഇപ്പോള്‍ കാണാനില്ല. അത്, ഒളിപ്പിച്ചു – കുട്ടികള്‍ പറയുന്നു.സെമസ്റ്റര്‍ പരീക്ഷയില്‍ പാസായാലും ഇന്റേണല്‍ പരീക്ഷയില്‍ തങ്ങളെ തോല്‍പ്പിക്കുമെന്നും ആണ്‍കുട്ടികളുടെ കൂടെ കണ്ടു എന്നത് പോലുള്ള കാരണങ്ങള്‍ പറഞ്ഞാണ് ഇന്റേണല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയാണ് കോളജ് മാനേജ്‌മെന്റ് .പരീക്ഷയില്‍ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് അനാമികക്കെതിരെ ഉണ്ടായതെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ വിശദീകരണം.അതേസമയം, പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനാമികയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related Posts

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
97
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ
Crime

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
173
ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
Kerala

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

October 27, 2026
1.1k
ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്
Kerala

ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

October 27, 2026
101
പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
Kerala

പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

October 27, 2026
21
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്
Business

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
71
Next Post
ദില്ലിയിൽ വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിംഗ് 57.70 ശതമാനം, വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതി അടക്കമുള്ള പ്രമുഖർ

ദില്ലിയിൽ വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിംഗ് 57.70 ശതമാനം, വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതി അടക്കമുള്ള പ്രമുഖർ

Recent News

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

October 27, 2026
102
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
97
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
173
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025