ഭാര്യയെ നിരന്തരം ശാരീരികമായും മാനസ്സികമായും പീഢിപ്പിക്കുന്നെന്ന പരാതിയിൽ പ്രതി ചേർത്ത പഞ്ചായത്ത് അംഗം രാജി വെക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.ഗാർഹിക പീഡന നിരോധന നിയമ പ്രകാരവും സ്ത്രീകളെ അധിക്ഷേപിക്കൽ മർദ്ധനം എന്നീ വകുപ്പ് പ്രകാരവും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത സാഹചര്യത്തിലാണ് ആലങ്കോട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ മുഹമ്മദ് ഷെരീഫ് ഗ്രാമ പഞ്ചായത്ത അംഗത്വം രാജിവെക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെടുന്നത്.സ്വമേധയാ രാജിവെച്ച് ഒഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തോട് രാജി ആവശ്യപ്പെടാൻ സി.പി.ഐ.എം തയ്യാറാകണമെന്നുംയു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ആലംകോട് പഞ്ചായത്തിലേക്ക് നാളെ യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മണ്ഡലം യു.ഡി.എഫ്.കമ്മറ്റി ചെയർമാൻ എം.കെ.അൻവർ,കൺവീനർ രഞ്ജിത്ത് അടാട്ട്,ഉമ്മർ തലാപ്പിൽ,ഗ്രാമപഞ്ചായത്തംഗം കുഞ്ഞു കോക്കൂർ,റംഷാദ് കോക്കൂർ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു