ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ആസിഫ് അലി ചിത്രം രേഖാചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 75 കോടി ക്ലബ്ബിലെത്തി ചിത്രം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ആസിഫ് അലിയും ഇതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് തന്റെ ജന്മദിനമാണെന്നും ചിത്രത്തിന്റെ വിജയം ഡബിള്‍ ധമാക്കയാണെന്നും നടന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസായ രേഖാചിത്രം ജനുവരി ഒന്‍പതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. ചിത്രം റിലീസായി ആദ്യ ആഴ്ചയില്‍ തന്നെ മുടക്കുമുതലിന്റെ നാലിരട്ടിയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയത്.രേഖാചിത്രത്തില്‍ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്. എണ്‍പതുകളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജോഫിന്‍ ടി ചാക്കോയുടെ സംവിധാന മികവില്‍ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്.അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്.