• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കള്ളക്കടല്‍ പ്രതിഭാസം; സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ckmnews by ckmnews
February 4, 2025
in UPDATES
A A
കള്ളക്കടല്‍ പ്രതിഭാസം; സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
0
SHARES
235
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാവിലെ 05.30 മുതല്‍ വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Related Posts

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
160
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
604
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
18
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
UPDATES

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
18
വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
UPDATES

വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി

October 14, 2026
41
ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
UPDATES

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

October 14, 2026
178
Next Post
അര നൂറ്റാണ്ടിന്റെ സാമൂഹ്യ മാറ്റ കഥ പറയുന്ന വി.എസ് സനോജ് ചിത്രം അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ്

അര നൂറ്റാണ്ടിന്റെ സാമൂഹ്യ മാറ്റ കഥ പറയുന്ന വി.എസ് സനോജ് ചിത്രം അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ്

Recent News

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
35
വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

October 14, 2026
19
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

October 14, 2026
127
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

October 14, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025