ചങ്ങരംകുളം:തൃശ്ശൂരില്‍ നടന്ന സംസ്ഥാന തല അബാക്കസ് പരീക്ഷയിൽ മികച്ച നേട്ടം കൊയ്ത് ആലംകോട് ജനത എ എൽ പി സ്കൂൾ.തൃശൂർ സീക്രെഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടന്ന പരീക്ഷയിൽ സബ് ജൂനിയര്‍ വിഭാഗത്തിൽ ശിവദ്,ഹനിഖ എന്നിവര്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ വിഭാഗത്തിൽ സ്രെയോവി,ഡന്‍വിന്‍,ആദിദേവ് എന്നിവര്‍ രണ്ടാം സ്ഥാനവും സിദ്ധാര്‍ത്ഥ് എസ് മേനോന്‍,മുഹമ്മദ് സിയാന്‍ എംപി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.സംസ്ഥാന തലത്തിൽ നടന്ന പരീക്ഷയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉള്ള 40ഓളം സ്കൂളുകളിൽ നിന്നായി 3000 ത്തോളം കുട്ടികൾ പങ്കെടുത്തു.ചങ്ങരംകുളം സ്വദേശിയായ ശാരദ ടീച്ചര്‍ ആണ് ഈ മക്കളുടെ ട്രെയിനര്‍