വടക്കേക്കാട് നായരങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വൈലത്തൂർ പതേരി കോളനി സ്വദേശി കാട്ടിശ്ശേരി സുരേഷ് ( 54) ആണ് വീടിനുള്ളിൽതൂങ്ങിമരിച്ചത്.നായരങ്ങാടി സെൻ്ററിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേഷ്.ഇന്നലെ രാത്രിയാണ് സംഭവം.രാത്രി 9 30 ഓടെ വീടിനകത്തെ മുറിയിൽ കയറി വാതിലടക്കുകയും കുറേനേരം കഴിഞ്ഞ് പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ:കനക,മക്കൾ :സുബീഷ് ലാൽ,സുഷിത് ലാൽ,സുകന്യ.മരുമകൻ:രതിഷ്