കുന്നംകുളം:നിർമ്മാണം പൂർത്തീകരിച്ച് പത്ത് വർഷം കഴിഞ്ഞികിട്ടും കേച്ചേരി രാജീവ് ഗാന്ധി ബസ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കാത്തതിലും, മണലി ചെറുകുന്നിൽ പഞ്ചായത്ത് അനുമതിയോടെ അനതികൃത മണ്ണ് ഖനനം നടത്തുന്നതിലും പ്രതിഷേധിച്ച് കോൺഗ്രസ് ചൂണ്ടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേച്ചേരിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കേച്ചേരി രാജീവ് ഗാന്ധി ബസ്റ്റാൻ്റിനായി പൊതു ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച് നിർമ്മാണം നടത്തിയതിനുശേഷം പത്ത് വർഷമായി അടഞ്ഞുകിടക്കുന്നത് കൊണ്ട് വലിയ സാമ്പത്തിക നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായിരിക്കുന്നത്.മണലി ചെറുകുന്നിൽ പഞ്ചായത്ത് നൽകിയ ബിൽഡിങ്ങ് പെർമിറ്റും, പ്ലോട്ട് ഡവലപ്പ്മെൻ്റ് പെർമിറ്റും ഉപയോഗിച്ചാണ് അനതികൃത മണ്ണ് ഖനനം നടന്ന് കൊണ്ടിരിക്കുന്നത് പഞ്ചായത്തിൻ്റെ ഗുരുതമായ അനാസ്ഥയാണ് ഈ വിഷയങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ്സ് പറയുന്നു. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിനും വിജിലൻസിനും ഉൾപ്പെടെ പരാതിയുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ചൂണ്ടൽമണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.കേച്ചേരി സെൻററിൽ നടന്ന സായാഹ്ന ധർണ എഐസിസി അംഗവും മുൻ എംഎൽഎ യുമായ അനിൽ അക്കര ഉദ്ഘാടനം നിർവഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആർ എം ബഷീർ അധ്യക്ഷനായി.കെ.പി.സി.സി സെക്രട്ടറി സി. സി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാൻലി,പഞ്ചായത്ത് അംഗങ്ങളായ ആന്റോ പോൾ, ധനേഷ് ചുള്ളിക്കാട്ടിൽ,എൻ.ഡി സജിത് കുമാർ , കോൺഗ്രസ് നേതാക്കളായ പി മാധവൻ, എം.എ സുബൈർ,എം.എം.ശംസുദ്ദീൻ,എ.എ.അബ്ബാസ്, കെ എ ധർമ്മരാജൻ,ടി.ഒ.സെബി,സി.ടി ജെയിംസ്, ഹരിദാസൻ റംല മജീദ്,എം.എം.ഹാറൂൺ എന്നിവർ നേതൃത്വം നൽകി.