കോഴിക്കോട്: സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിൻ്റെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വേളയിൽ ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണോ എന്ന് സംശയം. കുഴിക്ക് ചുറ്റും ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സ്ഥലത്ത് ഇതിന് മുമ്പും അപകടം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.