ചങ്ങരംകുളം സാംസ്കാരികസമിതി ഗ്രന്ഥശാലയുടെ 162-ാമത് പുസ്തക ചർച്ചയായിരുന്നു മുഹമ്മദ് അബ്ബാസ് രചിച്ച വിശപ്പ് പ്രണയം ഉന്മാദം.കവിയും നോവലിസ്റ്റുമായ പി എൻ രാജ് പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. കൃതിയെ ആധാരമാക്കി എഴുത്തുകാരൻ സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.ഗ്രന്ഥശാല പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. ഇസ്‌ഹാക് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി.രാജൻ ആലങ്കോട് പി എസ് മനോഹരൻ ഇശാലിനി പി ബി ഷീല ടീച്ചർ എം എം ബഷീർ ഉണ്ണികൃഷ്ണൻ പള്ളിക്കര എം ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.എൻ സതീശൻ നന്ദി പ്രകാശിപ്പിച്ചു.