• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ckmnews by ckmnews
February 2, 2025
in Highlights, Kerala
A A
സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ ഇന്നും നാളെയും (02/02/2025 & 03/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. .• നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
156
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
27
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
131
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
218
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
161
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
ഈ മാസം 14 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പ്രത്യേകം ഓർക്കണം

ഈ മാസം 14 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പ്രത്യേകം ഓർക്കണം

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
55
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
74
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
36
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
136
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025