ചങ്ങരംകുളം:ചിയ്യാനൂർ എ എൽ പി സ്കൂളിന്റെ 91 ആം വാർഷികാഘോഷം നടത്തി.ആലംകോട് പഞ്ചായത്ത് പ്രസിഡൻറ് കെ വി ഷഹീർ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ അബ്ദുൽ മജീദ് അധ്യക്ഷനായിരുന്നു.പ്രധാനധ്യാപിക,പി ശോഭന റിപോർട്ട് അവതരിപ്പിച്ചു.എടപ്പാൾ എ. ഇ. ഒ. ടിവി ഹൈദരലി എൽ.എസ്.എസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ,പിടിഎ പ്രസിഡൻറ് മുഹ്സിന,സി എസ് സോമൻ, സി കെ ഖാലിദ്,ഇവി ബഷീർ ,മധുസൂദനൻ ,മൻസാദ്,എം ടി എ പ്രസിഡണ്ട് ശ്രുതി,ഹസീന,എന്നിവർ പ്രസംഗിച്ചു.മാനേജ്മെൻറ് കമ്മിറ്റി അംഗം സി എസ് മോഹൻദാസ് സ്വാഗതവും, സ്റ്റാഫ് പ്രതിനിധി സി എസ് മിനി നന്ദിയും പറഞ്ഞു .തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു