ചങ്ങരംകുളം :ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന് പ്രമേയത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് എസ്ഡിപിഐ ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഭീകരവിരുദ്ധ സംഗമം സംഘടിപ്പിച്ചു.എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഷ്റഫ് പാവിട്ടപ്പുറം ഉദ്ഘാടനം ചെയ്തു.ഇവി മജീദ്,മുഹമ്മദലി ആലങ്കോട്,ബദറുദ്ദീൻ ഇർഫാനി,സുലൈമാൻ കുട്ടി പെരുമുക്ക്,അസീസ് കോക്കൂർ, മുഹമ്മദ് കോക്കൂർ എന്നിവർ നേതൃത്വം നൽകി.









