ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനിൽ മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ (33) ആണ് മസ്കത്ത് മൊബേലയില് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.