ചങ്ങരംകുളം:മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടിപ്പോലീസ് ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.ശനിയാഴ്ച കാലത്താണ് എസ്പിസി വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.പോലീസുകാര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ച് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി.പോലീസുകാരുടെ ദൈനംദിന പ്രവൃത്തികളും തസ്തികകളും കുട്ടിപ്പോലീസുകാര്‍ ചോദിച്ചറിഞ്ഞ ശേഷമാണ് കുട്ടിപ്പോലീസ് സംഘം സ്റ്റേഷന്‍ വിട്ടത്