• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അൽഹിലാൽ വിട്ടു

ckmnews by ckmnews
January 28, 2025
in Sports
A A
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അൽഹിലാൽ വിട്ടു
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാൽ വിടുന്നു. താരവുമായുള്ള കരാർ അൽ ഹിലാൽ റദ്ദാക്കി. നെയ്മര്‍ തന്‍റെ പഴയ ക്ലബ്ബായ സാന്‍റോസിലേക്ക് തിരികെ പോകും. 2023ലാണ് നെയ്മർ ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ നിന്ന് അൽ ഹിലാലിലെത്തിയത്.

220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് താരം അൽ ഹിലാലിലെത്തിയത്. എന്നാൽ പരിക്കുമൂലം 18 മാസങ്ങൾക്കിടയിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് നെയ്മർ അൽ ഹിലാലിനായി കളിച്ചത്. ഇതിൽ ഒരു ​ഗോളും മൂന്ന് അസിസ്റ്റുകളും ഉൾപ്പെടുന്നു. പരിക്കിൽ നിന്ന് മോചിതനാകാൻ സമയമെടുക്കുന്നതിനാലാണ് അൽ ഹിലാൽ നെയ്മറിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.

2003ൽ 11-ാം വയസിൽ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്ബോൾ ജീവിതത്തിന് തുടക്കമാകുന്നത്. 2009ൽ 17-ാം വയസിൽ സാന്റോസിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളിൽ നിന്നായി 136 ​ഗോളുകളാണ് സാന്റോസിനായി നെയ്മർ നേടിയത്. ഇതോടെ 2011ൽ ബ്രസീലിന്റെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു.

2013ലെ കോൺഫഡറേഷൻ കപ്പ്, 2016ലെ റിയോ ഒളിംപിക്സിലെ സ്വർണ മെഡൽ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിന്റെ നേട്ടങ്ങൾ. 124 മത്സരങ്ങളിൽ നിന്നായി 77 ​ഗോളുകളും താരം നേടി. ദേശീയ ടീമിലെയും സാന്റോസിനുമൊപ്പവുമുള്ള തകർപ്പൻ പ്രകടനം 2013ലെ നെയ്മറിനെ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെത്തിച്ചു.

ലയണൽ മെസ്സി, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം നെയ്മറിന്റെയും പേര് ഉയർന്നുവന്നു. 186 മത്സരങ്ങളിൽ നിന്നായി 105 ​ഗോളുകളാണ് നെയ്മർ ബാഴ്സയിൽ നേടിയത്. 2015ലെ ചാംപ്യൻസ് ലീ​ഗ് ഉൾപ്പടെയുള്ള കിരീടനേട്ടങ്ങളും ബാഴ്സയിൽ സ്വന്തമാക്കാൻ നെയ്മറിന് കഴിഞ്ഞു. 2017ൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മറിനെ 222 മില്യൺ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പി എസ് ജി സ്വന്തമാക്കി. 173 മത്സരങ്ങൾ ഫ്രഞ്ച് ക്ലബിനായി നെയ്മർ കളിച്ചിട്ടുണ്ട്. 2020 മുതൽ വിടാതെ പിന്തുടരുന്ന പരിക്കാണ് ഇതിഹാസ സമാനമായ നെയ്മറിന്റെ കരിയറിന് തിരിച്ചടിയാകുന്നത്

Related Posts

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്
Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്

October 14, 2026
36
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
55
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
62
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
30
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
Next Post
ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ്; കഴിഞ്ഞ നാല് ദിവസങ്ങളിലായി രേഖപ്പെടുത്തിയത് കുറഞ്ഞ താപനില

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ്; കഴിഞ്ഞ നാല് ദിവസങ്ങളിലായി രേഖപ്പെടുത്തിയത് കുറഞ്ഞ താപനില

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
122
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
56
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
15
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025