• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ജനനായകന്‍, രണ്ടാം എംജിആര്‍ ആകുന്നോ വിജയ്’: വന്‍ ചര്‍ച്ചയായി ഫസ്റ്റ്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകള്‍

ckmnews by ckmnews
January 27, 2025
in Entertainment
A A
ജനനായകന്‍, രണ്ടാം എംജിആര്‍ ആകുന്നോ വിജയ്’: വന്‍ ചര്‍ച്ചയായി ഫസ്റ്റ്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകള്‍
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: വിജയ് നായകനായി എത്തുന്ന ദളപതി 69 സിനിമയുടെ പേര് ജന നായകന്‍ എന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷം, ചിത്രത്തിന്‍റെ നിർമ്മാതാക്കൾ മറ്റൊരു പോസ്റ്റർ പുറത്തിറക്കി. ഇതോടെ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. 2024 സെപ്തംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പ്രഖ്യാപന പോസ്റ്ററില്‍ “ജനാധിപത്യത്തിൻ്റെ ദീപശിഖയേന്തുന്നയാൾ” എന്ന രീതിയിലാണ് ചിത്രീകരിച്ചത്. അതിന് പിന്നാലെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അദ്ദേഹത്തെ ജനനായകൻ എന്ന പേരിനൊപ്പം ജനങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഇപ്പോള്‍ മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഇതിഹാസ ചലച്ചിത്ര പ്രതിഭയുമായ എംജി രാമചന്ദ്രൻ്റെ (എംജിആർ) രീതിയിലുള്ള പോസ്റ്ററാണ് സെക്കന്‍റ് ലുക്കായി പുറത്തുവിട്ടിരിക്കുന്നത്.

ചുവന്ന പശ്ചാത്തലത്തിൽ ഒരു വലിയ ഫോട്ടോ ഫ്രെയിമിൻ്റെ മധ്യത്തിൽ വിജയ് നിൽക്കുന്നതാണ് പുതിയ പോസ്റ്റർ. മുഖത്ത് ഒരു പുഞ്ചിരിയുണ്ട്, നീണ്ട ചാട്ടവാര്‍ ചുഴറ്റുന്നതും കാണാം. എംജിആറിന്‍റെ പ്രശസ്ത ഗാനം “നാൻ ആണയിട്ടാൽ” എന്നതിലെ രംഗത്തെ ഓര്‍മ്മിക്കുന്നതാണ് ഇത്. എം.ജി.ആറിൻ്റെ 1965 ലെ തമിഴ് ക്ലാസിക് ചിത്രം എങ്ക വീട്ടു പിള്ളയിലെ ഐക്കോണിക് രംഗമാണ് ഇത്.

തമിഴ്‌നാട്ടിൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. അതിനാല്‍ തന്നെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിനിമ എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റര്‍ എന്നാണ് വിവരം. 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിജയ്‍യുടെ ജന നായകന്‍ അടുത്ത ദീപാവലിക്ക് റിലീസാകും എന്നാണ് വിവരം.

ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റിയൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related Posts

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
77
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
175
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
36
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
96
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
48
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
Entertainment

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
92
Next Post
കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സ്റ്റാറ്റസ് ടാഗ് ചെയ്യാം; വാട്സ്‌ആപ്പിന്റെ ഫീച്ചര്‍

കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സ്റ്റാറ്റസ് ടാഗ് ചെയ്യാം; വാട്സ്‌ആപ്പിന്റെ ഫീച്ചര്‍

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
17
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
34
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
322
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
220
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025