ചങ്ങരംകുളം :സംസ്ഥാന സർക്കാരിന്റെ സ്ത്രീ സൗഹൃദ സംസ്ഥാനം എന്ന സന്ദേശം വനിതകളിലേക്ക് എത്തിക്കുന്നതിനും,സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനും വേണ്ടി ആലംകോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജാഗ്രത സമിതി വനിതാ കൂട്ടായ്മ ജനുവരി 28 ന് വൈകീട്ട് 3 മണിമുതൽ ചങ്ങരംകുളം എഫ് എല്‍ ജി കൺവൻഷൻ സെന്ററിൽ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ അധ്യക്ഷത വഹിക്കുന്ന പരിപാടി തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐഎഎസ് ഉൽഘാടനം ചെയ്യും.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ എന്നിവർ മുഖ്യാതിഥികളാകും.പരിപാടിയിൽ പൊന്നാനി കോസ്റ്റൽ എഎസ്ഐ റുബീന ക്ലാസെടുക്കും.മുഴുവൻ വനിതകളും പരിപാടിയിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.