ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് ബദർ ജുമാ മസ്ജിദ് & നജ്മുൽ ഹുദാ മദ്രസ യുടെ ആഭിമുഖ്യത്തിൽ 76-ാം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.മഹല്ല് പ്രസിഡണ്ട് കെ മുഹമ്മദ് പതാക ഉയർത്തി മദ്രസ സദർ മുഅല്ലിം വി ശിഹാബ് മുസ്ലിയാർ കരിങ്ങനാട് സ്വാഗത പ്രഭാഷണം നടത്തുകയും മഹല്ല് ഖത്തീബ് ഇസ്മായിൽ ബാഖവി ഉസ്താദ് ഒതളൂർ സന്ദേശ പ്രഭാഷണം നടത്തുകയും ചെയ്തു.രാഷ്ട്ര നന്മക്ക് വേണ്ടി ജീവിതം സമർപ്പിക്കാൻ പ്രിയപ്പെട്ട വിദ്യാർത്ഥികൾ സന്നദ്ധരാവണമെന്ന് മഹല്ല് ഖതീബ് സന്ദേശ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.കെ വി ഫിനാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.എസ്ബിഎസ് ഭാരവാഹികളായ കെവി അജാസ്,, ടിവി മുഹമ്മദ് റസൽ എന്നിവർ വിദ്യാർത്ഥികളെ അഭിമുഖീകരിച്ച് സംസാരിച്ചു.എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് ടീവി. അബ്ദുൽ റഹീം ആശംസ അർപ്പിച്ചു സംസാരിച്ചു.കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് അറക്കൽ സുധീർ,,മഹല്ല് സെക്രട്ടറി എം വി റാഷിദ് കെ വി അബ്ദുൽ ജലീൽ സിദ്ദീഖ് അഹ്സനി പള്ളിക്കര അഷ്റഫ് മുസ്ലിയാർ നീലിയാട് കെ വി മുഹമ്മദ് ബഷീർ, റാഫി പി എം,, ഫിറോസ് ടി എന്നിവർ പങ്കെടുത്തു .മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു റിപ്പബ്ലിക് ദിന ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും മത്സരത്തിൽ കെ വി തമീം ഒന്നാം സ്ഥാനവും കെ വി അൻഷിദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി എസ്എസ്എഫ് സെക്ടർ ഭാരവാഹി അഫ്നാസ് ചേലക്കടവ് നന്ദി പ്രകാശിപ്പിച്ചു