പെരുമ്പിലാവ് : നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. സംസ്ഥാന പാതയില്‍ കൊരട്ടിക്കര ജുമാമസ്ജിദ് സമീപം ശനിയാഴ്ച വൈകിയിട്ടാണ് സംഭവം. അപകടത്തില്‍ ഓട്ടോറിക്ഷ യാത്രികരായ പെരുമ്പിലാവ് പാതാക്കര സ്വദേശി ചൂണ്ടലാത്ത് വിജയൻ്റെ ഭാര്യ സരോജിനി ചൂണ്ടലാത്ത് സജീഷിൻ്റെ ഭാര്യ പ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.