കാമുകനായ ഷാരോണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ‌്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്‌മ തടവറയിലാണ്. അപൂർവങ്ങളിൽ അപൂർവം എന്ന് രേഖപ്പെടുത്തിയാണ് കോടതി ഗ്രീഷ്‌മയ‌്ക്ക് പരാമവധി ശിക്ഷ തന്നെ നൽകിയത്. തമിഴ്നാട്ടിലെ സൈനികനുമായി ഉറപ്പിച്ച വിവാഹം നടക്കുന്നതിന് വേണ്ടിയാണ് ഷാരോണിനെ കളനാശിനി കൊടുത്ത് ഗ്രീഷ്‌മ വകവരുത്തിയത്. ഗ്രീഷ്‌മയുടെ മറ്റുചില സ്വഭാവങ്ങളെ കുറിച്ച് മുൻകാമുകൻ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. പ്രണയിച്ചിരുന്ന സമയത്ത് ഗ്രീഷ്‌മ ചതിക്കുമെന്ന തോന്നലുണ്ടായി. തുടർന്നാണ് ബന്ധത്തിൽ നിന്ന് പിന്മാറിയതെന്ന് ഇയാൾ പറയുന്നു.
യുവാവിന്റെ വാക്കുകൾ-
”നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ സംവിക്കുമല്ലോ എന്നോർത്ത് വിഷമമുണ്ട്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അവൾ ചെയ‌്തത്. അച്ഛൻ എന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതാണ്. അതുകൊണ്ട് കുടുംബഭാരമെല്ലാം ഞാനാണ് നോക്കുന്നത്. ക്ഷേത്രത്തിൽ വച്ചാണ് ഗ്രീഷ്‌മയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഗ്രീഷ്‌മ ഐഎഎസ് കോച്ചിംഗിന് പോയിരുന്നു. അന്ന് ഞാനാണ് ബൈക്കിൽ കൊണ്ടുപോയിരുന്നത്. ഗ്രീഷ്‌മയുടെ മുൻവശത്തെ പല്ല് പോയത് സ്കൂട്ടറിൽ നിന്ന് വീണതിനെ തുടർന്നാണ്.
നാട്ടിൽ പ്രചരിക്കുന്നത് പോലെ ഒരു തരത്തിലുള്ള ശാരീരിക ബന്ധവും ഗ്രീഷ്‌മയുമായി ഉണ്ടായിട്ടില്ല. പ്രണയിച്ചിരുന്ന സമയത്ത് ഗ്രീഷ്‌മ ചതിക്കുമെന്ന തോന്നലുണ്ടായി. തുടർന്ന് ബന്ധത്തിൽ നിന്ന് ഞാൻ പിന്മാറി. സുഹൃത്തുക്കളായി തുടരാം എന്നായിരുന്നു അപ്പോഴുള്ള ഗ്രീഷ്മയുടെ പ്രതികരണം. അതിന് തയ്യാറല്ലെന്ന് ഞാൻ പറഞ്ഞു. ഗ്രീഷ്‌മയുടെ മാമൻ പലപ്പോഴും വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ ഗ്രീഷ്‌മയുടെ വനിതാ സുഹൃത്തുക്കൾ പറയുന്നത് ‘അവൾ വേറെ ലെവൽ ആണ്’ എന്നാണ്. ഐഎഎസോ, ഐപിഎസോ ആകുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കൂട്ടിലിട്ട് വളർത്തുന്നപോലെയാണ് വീട്ടുകാർ ഗ്രീഷ്‌മയെ വളർത്തിയത്. പലതും പറഞ്ഞുകൊടുത്തിരുന്നില്ല.
സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞ കാര്യമൊക്കെ അറിഞ്ഞിരുന്നു. അപ്പോഴും സ്നേഹിച്ച പെൺകുട്ടി നന്നായിരിക്കട്ടെ എന്നേ വിചാരിച്ചിട്ടുള്ളൂ. ഷാരോണിന്റെ അവസ്ഥയറിഞ്ഞപ്പോൾ വല്ലാതെ വിഷമം തോന്നി. ഗ്രീഷ്‌മയെ സ്നേഹിച്ചതിന് ശേഷം ഇപ്പോൾ മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് നോക്കാൻ പോലും ഭയമാണ് ”.