ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പ്രസാധനം ചെയ്ത മുകുന്ദൻ ആലങ്കോടിന്റെ കടുകുമണികൾ എന്ന കവിതാ സമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ കെ വി ശശീന്ദ്രന് നൽകിപ്രകാശനം നിർവ്വഹിച്ചു. സോമൻ ചെമ്പ്രേത്ത് പുസ്തകം പരിചയപ്പെടുത്തി.ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. എം എം ബഷീർ പി ബി ഷീല ടീച്ചർ പി എസ് മനോഹരൻ മുനീറ മജ്മ എം വി രവീന്ദ്രൻ ദയാനന്ദൻ കോട്ടപ്പടി കെ വി ഇസ്ഹാഖ് തുടങ്ങിയവർ സംസാരിച്ചു. എൻ സതീശൻ നന്ദിപ്രകാശിപ്പിച്ചു.