• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ckmnews by ckmnews
January 22, 2025
in Kerala
A A
0
SHARES
95
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു. ആനയെ കണ്ടെത്തിയാലും ചികിത്സ പൂർത്തിയാക്കാൻ ഇന്ന് സമയം ലഭിക്കില്ലാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പകരം മയക്കുവെടി വെക്കാനുള്ള നീക്കം നാളത്തേക്ക് മാറ്റി. ആനയെ നിരീക്ഷണവലയത്തിലേക്ക് എത്തിച്ച ശേഷം മാത്രമായിരിക്കും മയക്കുവെടി വെച്ച് ചികിൽസിക്കാനുള്ള നടപടികളിലേക്ക് കടക്കുക.ആന വനത്തിൽ തന്നെ ഉണ്ടാകാൻ സാധ്യതയുള്ള മേഖലയിൽ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന നടത്തുകയാണ്. അതിനായി ഡ്രോൺ സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനകളാണ് നിലവിൽ ഉൾകാടുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. വനത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്.ആനയ്ക്ക് മസ്‌തകത്തിലുണ്ടായ മുറിവ് ഒന്നുകിൽ വെടിയേറ്റതോ അല്ലെങ്കിൽ കാട്ടാനകൾ തമ്മിൽ കുത്തുകൂടുന്ന സമയത്ത് മുറിവേറ്റതോ ആകാമെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്. ഈ രണ്ട് സാധ്യതകൾ മുൻനിർത്തി കൊണ്ടാണ് ആനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള നീക്കം നടത്തുന്നത്. ആനയെ കണ്ടെത്തി മയക്കിയാൽ മാത്രമേ മെറ്റൽ ഡിക്റ്റക്റ്റർ ഉപയോഗിച്ചുകൊണ്ട് ഇക്കാര്യങ്ങളിൽ ഒരു സ്ഥിരീകരണം നടത്താൻ കഴിയൂ. നിലവിൽ ആനയുടെ സ്ഥിതിയിൽ വലിയ ആശങ്കയാണ് ഡോ അരുൺ സക്കറിയ അടക്കമുള്ളവർ അറിയിക്കുന്നത്.

ആനയുടെ ദുരവസ്ഥ വിവരിക്കുന്ന ദൃശ്യങ്ങൾ ട്വന്റി ഫോർ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി. മസ്തകത്തിൽ വെടിയേറ്റത്തിന് സമാനമായ മുറിവുമായി കഴിയുന്ന ആനയുടെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് മുൻപായിരുന്നു ട്വന്റി ഫോർ പുറത്തുവിട്ടത്. എന്നാൽ ആനകൾ കുത്തു കൂടിയതിനിടയിൽ ഉണ്ടായ മുറിവാണെന്നും മുറിവുണങ്ങി തുടങ്ങിയതിനാൽ ചികിത്സിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു അതിരപ്പിള്ളിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ വീണ്ടും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചത്. ശ്വാസം എടുക്കുമ്പോൾ ഉൾപ്പെടെ മസ്തകത്തിൽ നിന്ന് പഴുപ്പൊലിച്ചിറങ്ങുന്നതായിരുന്നു ദൃശ്യം

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
148
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
353
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
86
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
75
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
114
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
55
Next Post
വിദ്യാർത്ഥിയുടെ വീഡിയോ എടുത്തത് പിതാവിന് അയയ്ക്കാൻ, പ്രചരിച്ചത് സ്‌കൂളിൽ നിന്നല്ല’; പ്രിൻസിപ്പൽ

വിദ്യാർത്ഥിയുടെ വീഡിയോ എടുത്തത് പിതാവിന് അയയ്ക്കാൻ, പ്രചരിച്ചത് സ്‌കൂളിൽ നിന്നല്ല'; പ്രിൻസിപ്പൽ

Recent News

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

August 23, 2026
154
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
80
എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

August 23, 2026
23
ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

August 23, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025