ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് ശ്രീ ഭഗവതി ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് വിവിധ കമ്മറ്റികൾ നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിക്കുന്ന സാഹചര്യം സൃഷ്ടിച്ചത് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.ഹൈകോടതിയും അനുമതി നൽകുന്ന സാഹചര്യം സൃഷ്ടിക്കാതെ ഇരുന്നത് സമയബന്ധിതമായ ജില്ലാ ഭരണകൂട ഇടപെടൽ ഇല്ലാത്തത് കൊണ്ടാണ്.ലക്ഷകണക്കിന് പൂര പ്രേമികളെ നിരാശപ്പെടുത്തുന്നാണ് ഈ തീരുമാനം എന്നും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിക്ക് പന്താവൂർ പറഞ്ഞു.