കുറ്റിപ്പുറം തൃശ്ശൂര്‍ സ്വകാര്യ ബസ്സിലെ ഡ്രൈവറെ ബസ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തൃശ്ശൂര്‍ മുളയം സ്വദേശി മുണ്ടയൂര്‍ വളപ്പില്‍ 44 വയസുള്ള രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച കാലത്ത് ആറരയോടെയാണ് സംഭവം. കുറ്റിപ്പുറം തവനൂര്‍ റോഡിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട ബസ്സിലാണ് രാജേഷ് ഉറങ്ങിയിരുന്നത്.കുറ്റിപ്പുറം തൃശ്ശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദുര്‍ഗ്ഗ ബസ്സിലെ ഡ്രൈവറാണ് മരിച്ച രാജേഷ്.പതിവായി ബസ്സില്‍ കിടന്ന് ഉറങ്ങാറുള്ള രാജേഷിനെ കണ്ടക്ടര്‍ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.ഹൃദയാഘാതമാവാം മരണകാരണമെന്നാണ് നിഗമനം.കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.