ചങ്ങരംകുളം:ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ ആരംഭിച്ചു.ചങ്ങരംകുളം ഇൻസ്‌പെക്ടർ ഓഫ് പോലീസ് എസ്. ഷൈൻ പരിപടികളുടെ ഉദ്ഘാടനം നിർവഹിച്ചു.സാന്ത്വന പരിചരണത്തിന്റെ സന്ദേശ പ്രചാരണത്തിനായി അസ്സബാഹ് ആർട്സ് കോളേജ് വിദ്യാർത്ഥികളുടെ സ്കോഡ് വർക്ക് കാരുണ്യം വോളന്റീയർമാരുടെ നേതൃത്വത്തിൽ മൈക്രോ ഫണ്ട് കളക്ഷൻ എന്നിവ സംഘടിപ്പിച്ചു.കിടപ്പിലായ രോഗികളുടെ ഉപയോഗത്തിനായി ഗംഗാധരന്‍
നമ്പ്യാർ നൽകിയ ഉപകരണങ്ങൾ ഉദ്ഘാടകൻ ഏറ്റുവാങ്ങി.ചടങ്ങിൽ കാരുണ്യം പ്രസിഡന്റ് പി പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.കെ അനസ്, പി കെ അബ്ദുല്ലകുട്ടി,ജബ്ബാർ ആലംകോട്, വി.മുഹമ്മദ് ഉണ്ണി ഹാജി,കുഞ്ഞിമുഹമ്മദ് പന്താവൂർ, അലി കാരുണ്യം. ഷെരീഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.മൈക്രോ ഫണ്ടിങ്ങിന് ആയിഷ ഹസ്സൻ,ഉസ്മാൻ പന്താവൂർ , ജബ്ബാർ പള്ളിക്കര എന്നിവർ നേതൃത്വം നൽകി.