കോട്ടയം: കോട്ടയം കടനാട് വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് സ്വദേശി റോയി (60), ഭാര്യ ആൻസി(55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. റോയിയെ തൂങ്ങിമരിച്ച നിലയിലും ആൻസിയെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് സൂചന.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി സ്വയം ജീവനൊടുക്കിയതായിട്ടാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.