കറുകപുത്തൂര്‍ ; ബൈക്ക് യാത്രക്കാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കാറിടിച്ച് നിലത്ത് വീണ ബൈക്ക് യാത്രക്കാരായ ഇരുവരേയും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. പെരിങ്ങോട് കറുകപുത്തൂര്‍ പാതയില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.ബൈക്ക് യാത്രികരായ മുതുപ്പുളളി സ്വദേശി രഞ്ജിത്ത്, വടക്കേക്കര സ്വദേശി ഇ.പി രഞ്ജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്കും കൈക്കുമാണ് പരുക്കേറ്റത്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുന്‍വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. അക്രമിസംഘത്തിലുണ്ടായിരുന്നത് അഞ്ചുപേരാണ്.