• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

‘കുറ്റകൃത്യത്തെ സമുദായത്തില്‍ ചാരേണ്ട’; മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പറഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിനെപ്പറ്റി

ckmnews by ckmnews
October 25, 2024
in Politics
A A
‘കുറ്റകൃത്യത്തെ സമുദായത്തില്‍ ചാരേണ്ട’;  മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പറഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിനെപ്പറ്റി
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതും. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു. കരിപ്പൂർ വിമാനത്താവളം വഴി വലിയതോതിൽ സ്വർണ്ണം, ഹവാല പണം എല്ലാം എത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സ്വാഭാവികമായും ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് തടയുമ്പോൾ എന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നത്? മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാർ ആയിരുന്നു.അന്ന് ആ പ്രചരണത്തോടൊപ്പം കോൺഗ്രസും നിന്നിരുന്നു. അന്നത്തെ മലബാറിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇഎംഎസ് നേതൃത്വം കൊടുത്ത സർക്കാർ മലപ്പുറം ജില്ല രൂപീകരച്ചത്. ജില്ല രൂപീകരിച്ചപ്പോൾ സംഘപരിവാറും കോൺഗ്രസും പൂർണമായും അതിനെ എതിർത്തു.’ഒരു കൊച്ച് പാകിസ്താൻ’ എന്ന് വിളിച്ചത് ആരായിരുന്നുവെന്ന് ഓർമയില്ലേ? മലപ്പുറത്തെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചുകൊണ്ട് പ്രചരണങ്ങൾ ഈ വാദഗതിക്കാർക്ക് കരുത്ത് പകരുകയാണ്. മലപ്പുറം ജില്ലയിൽ ഏതു കുറ്റകൃത്യം ഉണ്ടായാലും അത് മറ്റു ജില്ലയിൽ ഉണ്ടാകുന്നത് പോലെയാണ്. അത് ഒരു സമുദായത്തിന്റെ കുറ്റകൃത്യമല്ല. അങ്ങനെ ഒരു സമുദായത്തിനെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നത് വർഗീയ വേർതിരിവ് ഉണ്ടാക്കാനാണ്. ഈ പ്രചാരണവും വർഗീയ വേർതിരിവ് ഉണ്ടാക്കുന്നതാണെന്നും കുറ്റകൃത്യങ്ങൾ സമുദായത്തിൻ്റെ പിടലിക്ക് വയ്ക്കരുത്.മലപ്പുറം ജില്ലാ രൂപീകരണം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

‘പാലക്കാട്ടെ തോൽവിയ്ക്ക് കാരണം എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി’; CPIMൽ വിമർശനം
Kerala

‘പാലക്കാട്ടെ തോൽവിയ്ക്ക് കാരണം എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി’; CPIMൽ വിമർശനം

June 11, 2026
168
അടിസ്ഥാന ശമ്പളം 2000 രൂപ, ഔദ്യോ​ഗിക വസതിയും വാഹനവും; പ്രതിപക്ഷ നേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം
Kerala

അടിസ്ഥാന ശമ്പളം 2000 രൂപ, ഔദ്യോ​ഗിക വസതിയും വാഹനവും; പ്രതിപക്ഷ നേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം

May 15, 2026
1.1k
‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം
Kerala

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

May 15, 2026
310
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: ഇന്ന് തീരുമാനം ഉണ്ടായേക്കാം
Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: ഇന്ന് തീരുമാനം ഉണ്ടായേക്കാം

May 14, 2026
77
‘യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണച്ച് കത്ത്നൽകും’; നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് രമേശ് ചെന്നിത്തല കത്ത് നൽകും
Kerala

‘യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണച്ച് കത്ത്നൽകും’; നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് രമേശ് ചെന്നിത്തല കത്ത് നൽകും

May 14, 2026
187
KC നിങ്ങളുടെ ആളായിരിക്കും, പക്ഷെ കേരളത്തിലെ ജനം നിങ്ങളോട് പൊറുക്കില്ല; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ
Kerala

KC നിങ്ങളുടെ ആളായിരിക്കും, പക്ഷെ കേരളത്തിലെ ജനം നിങ്ങളോട് പൊറുക്കില്ല; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ

May 13, 2026
7
Next Post
ഇത് പൊളിക്കും; വൈഫൈ, മ്യൂസിക് സിസ്റ്റം,CCTV; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് AC ബസ്

ഇത് പൊളിക്കും; വൈഫൈ, മ്യൂസിക് സിസ്റ്റം,CCTV; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് AC ബസ്

Recent News

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
164
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
138
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
210
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025