• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ്

ckmnews by ckmnews
January 13, 2025
in Sports
A A
എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ്
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യന്മാര്‍. എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാണ് ബാഴ്‌സ കിരീടം ചൂടിയത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. ബാഴ്സലോണയ്ക്ക് വേണ്ടി രണ്ട് ഗോളുകളും അസിസ്റ്റുകളും നേടി തിളങ്ങിയ സൂപ്പർ താരം റാഫീഞ്ഞ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടുഎല്‍ ക്ലാസിക്കോ മത്സരത്തിന്റെ എല്ലാ ആവേശവും നിറച്ചായിരുന്നു ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ പന്തുരുണ്ടത്. ആവേശപ്പോരാട്ടത്തിന്റെ തുടക്കം തന്നെ ലീഡെടുത്തത് റയലായിരുന്നു. അഞ്ചാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു എംബാപ്പെ ബാഴ്‌സയുടെ വല കുലുക്കിയത്.എന്നാല്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് റയലിന് ലീഡ് കാത്തുസൂക്ഷിക്കാൻ സാധിച്ചത്. 22-ാം മിനിറ്റില്‍ ലാമിന്‍ യമാലിലൂടെ ബാഴ്സയുടെ മറുപടിയെത്തി. മികച്ച ക്ലിനിക്കല്‍ ഫിനിഷിലൂടെ താരം വലകുലുക്കി. പിന്നാലെ ബാഴ്സ 36-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ പെനാല്‍റ്റിയിലൂടെ ലീഡെടുത്തു. ലീഡ് വഴങ്ങിയതിന്റെ ആഘാതം മാറും മുമ്പ് റയലിന്റെ വല വീണ്ടും കുലുങ്ങി. 39-ാം മിനിറ്റില്‍ റാഫീഞ്ഞ ബാഴ്സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അലെജാന്‍ഡ്രോ ബാല്‍ഡേയുടെ ​ഗോളിലൂടെ ബാഴ്സ 1-4ന് മുന്നിലെത്തി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സയുടെ അഞ്ചാം ഗോളും പിറന്നു. 48-ാം മിനിറ്റില്‍ റാഫീഞ്ഞ തന്റെ രണ്ടാം ​ഗോളും സ്വന്തമാക്കി. നാല് ​ഗോളുകൾക്ക് പിറകിലെന്ന വലിയ നാണക്കേട് മാറ്റാൻ റയൽ കിണഞ്ഞു പരിശ്രമിക്കാൻ തുടങ്ങി. ഇതിനിടെ ബോക്സിലേക്ക് പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി.ഇതോടെ ബാഴ്‌സ പത്തു പേരായി ചുരുങ്ങിയത് റയലിന് ആശ്വാസം നൽകി. 60-ാം മിനിറ്റിൽ തന്നെ റോഡ്രി​ഗോയിലൂടെ റയൽ ഒരു ​ഗോൾ തിരിച്ചടിച്ചു. എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ കരുതലോടെ കളിച്ച ബാഴ്‌സലോണ റയലിന് തിരിച്ചുവരാന്‍ ഒരവസരവും നല്‍കാതെ പിടിച്ചുനിന്നു. ഇതോടെ ബാഴ്‌സ വിജയവും കിരീടവും ഉറപ്പിച്ചു.ബാഴ്‌സലോണയുടെ ഈ വര്‍ഷത്തെ ആദ്യ കിരീട കിരീടനേട്ടമാണിത്. 15-ാം തവണയാണ് ബാഴ്സ സൂപ്പര്‍ കപ്പിൽ മുത്തമിടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കിയെന്ന നേട്ടവും ബാഴ്സ നിലനിര്‍ത്തി. ഹാന്‍സി ഫ്ളിക്ക് പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ കിരീടം എന്ന പ്രത്യേകതയും ഈ കപ്പിനുണ്ട്.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
15
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു.

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
23
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
37
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
365
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
225
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025