ചാലിശേരി:വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസ് ചാലിശ്ശേരിയിൽ ചരിത്രമായി.ഫെഡറേഷന് കീഴിലുള്ള ഇന്ത്യക്കാരായ ആറായിരത്തോളം കരാട്ടെ വിദ്യാർത്ഥികളെ അണിനിരത്തിയാണ് ലോക റെക്കോർഡ് പെർഫോമൻസ് സംഘടിപ്പിച്ചത്.പരിപാടി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായ മന്ത്രി എം.ബി രാജേഷ് പതാക ഉയർത്തി.ഗ്രാൻറ് മാസ്റ്റർ മുഹമ്മദ് ആഷിക് അധ്യഷനായി.ഗിന്നസ് സുനിൽ ജോസഫ് ലോക റെക്കോർഡ് പ്രഖ്യാപനം നടത്തി.ക്യാപ്റ്റൻ മുഹമ്മദ് ആസിസ് ഷെരീഫി ,മുഹമ്മദ് ആഷിക് എന്നിവരെ വേൾഡ് റെക്കോർഡ് ആദരിച്ചു.ഒറ്റ ഫെഡറേഷന് കീഴിലുള്ള ഇന്ത്യക്കാരായ 6012 കരാട്ടെ വിദ്യാർത്ഥികളെ അണിനിരത്തിയാണ് ലോക റെക്കോർഡ് പെർഫോമൻസ് നേടിയത്.ഞായറാഴ്ച രാവിലെ മുതൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള കരാട്ടെ താരങ്ങൾ മൈതാനത്ത് എത്തി.അവർക്ക് നിശ്ചയിച്ച സ്ഥാനത്ത് നിന്നാണ് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കരാട്ടെ താരങ്ങൾ പങ്കെടുത്തത്.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ ,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ,സംഘടന സെക്രട്ടറി ജനറൽ റീനീഷ് വിനൂപ് എൻ.എസ്,ഡോ.മുഹമ്മദ് ഷെലിൻ ,ഗിന്നസ് സത്താർ ആദൂർ ,സി.കെ.സുഷി യൂസഫ് പണിക്കവീട്ടിൽ,കെ.സി. കുഞ്ഞൻ എന്നിവർ സംസാരിച്ചു