ചങ്ങരംകുളം:ആലങ്കോട് നന്നംമുക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചങ്ങരംകുളത്തെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളായിരുന്ന കെ. സി. അഹമ്മദ് സാഹിബിന്റെയും ഒതളൂർ ഉണ്ണിയേട്ടന്റെയും അനുസ്മരണ സമ്മേളനം നാളെ തിങ്കൾ വൈകീട്ട് 6 മണിക്ക് ചങ്ങരംകുളത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുക്കും.