ചാലിശ്ശേരി:ഫെബ്രുവരി ഒന്നാം തീയതി മുതൽ ചാലിശ്ശേരി സ്കൂൾ മൈതാനിയിൽ ആരംഭിക്കുന്ന,ജി.സി.സി.ചാലിശ്ശേരിയും
മഹാത്മ ചാരിറ്റബിൾ
ട്രസ്റ്റ് മുക്കിൽ പ്പീടികയും
സംയുക്തമായി
സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ഫുട്ബോൾ ടൂർണമെൻ്റ്-2025 ന്റെ സീസൺ ടിക്കറ്റ് വില്പന ഉദ്ഘാടനം പ്രശസ്ത സിനിമ കലാസംവിധായകൻ അജയൻ ചാലിശ്ശേരി നിർവ്വഹിച്ചു.ജി.സി.സി.ക്ലബ്ബ് ഹൗസിൽ നടന്ന ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷാജഹാൻ നാലകത്ത്,ട്രഷറർ ജിജു ജേക്കബ്,കെ.ബാബുനാസർ,ടി.എം.കുഞ്ഞുകുട്ടൻ,സി.വി.മണികണ്ഠൻ,എ.എം.ഇക്ബാൽ,പികെ.മോഹൻദാസ്,കെ.എ.പ്രയാൺ,എ.കെ.സി.ജോൺസൺ,വി.എൻ.ബിനു,പ്രദീപ് ചെറുവാശ്ശേരി,പി. എസ്.വിനു,നജ്മുദ്ധീൻ അറക്കൽ,റിയാസ് അറക്കൽ,പി.എസ്.ഷെഫീർ,ബാബു ജോർജ്,കെ.എസ്.ഷിബിൻ,പി.വി.സതീഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.