• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home National

മഹാകുംഭമേള നാളെ മുതൽ, ലോകത്തെ ഏറ്റവും വലിയ തീർത്ഥാടക സം​ഗമത്തിന് ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാ​ഗ്‍രാജ്

ckmnews by ckmnews
January 12, 2025
in National
A A
മഹാകുംഭമേള നാളെ മുതൽ, ലോകത്തെ ഏറ്റവും വലിയ തീർത്ഥാടക സം​ഗമത്തിന് ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാ​ഗ്‍രാജ്
0
SHARES
301
VIEWS
Share on WhatsappShare on Facebook

മഹാ കുംഭമേളയ്ക്കായി ഉത്തർ പ്രദേശിലെ പ്രയാ​ഗ്‍രാജ് ഒരുങ്ങി. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചു. ആകെ 40 കോടി തീർത്ഥാടകർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയ്ക്കായി പ്രയാ​ഗ് രാജിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. തിങ്കളാഴ്ച മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം​ഗമത്തിലെ സ്നാനം തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങൾ നടക്കുക. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സം​ഗമത്തിൽ കുളിച്ചാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധർമ്മത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയിൽ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

പ്രയാ​ഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി, വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിൻറെ കീഴിലുള്ള ഐടിഡിസിയും പ്രയാ​ഗ്രാജിൽ പ്രത്യേക ലക്ഷ്വറി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. 14000 മുതൽ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകൾ. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ

Related Posts

അശ്ലീല ഉള്ളടക്കം; 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
National

അശ്ലീല ഉള്ളടക്കം; 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

July 25, 2025
ഇനി കമൽഹാസൻ എംപി; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
National

ഇനി കമൽഹാസൻ എംപി; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

July 25, 2025
പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായി മോദി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്നു
Latest News

പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായി മോദി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്നു

July 25, 2025
യുകെയിലെ 6 സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും; ഇന്ത്യ- യുകെ സ്വാതന്ത്ര്യ വ്യാപാര കരാറിന് അംഗീകാരം
National

യുകെയിലെ 6 സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും; ഇന്ത്യ- യുകെ സ്വാതന്ത്ര്യ വ്യാപാര കരാറിന് അംഗീകാരം

July 24, 2025
അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്; എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം
National

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്; എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം

July 24, 2025
2006 മുംബൈ സ്‌ഫോടനക്കേസ്; പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത്‌ സുപ്രീം കോടതി
National

2006 മുംബൈ സ്‌ഫോടനക്കേസ്; പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

July 24, 2025
Next Post
അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേർ പീഡിപ്പിച്ചതായി പരാതി; 15 പവൻ സ്വർണം കവർന്നു

അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേർ പീഡിപ്പിച്ചതായി പരാതി; 15 പവൻ സ്വർണം കവർന്നു

Recent News

കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

July 25, 2025
സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

July 25, 2025
കുന്നംകുളം ചൂണ്ടലില്‍ വിനായക ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു’വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി 5 പേര്‍ക്ക്…

കുന്നംകുളം ചൂണ്ടലില്‍ വിനായക ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു’വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി 5 പേര്‍ക്ക്…

July 25, 2025
സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

July 25, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025