കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും ന്യായമായ യാതൊരു സഹായവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന് ശേഷം ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്ക് ചോദിക്കാതെ തന്നെ സഹായം നൽകി എന്നും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മുണ്ടക്കൈയിൽ മനോഹരമായ ടൗൺഷിപ്പ് ഒരുക്കും. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.