• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

ckmnews by ckmnews
January 11, 2025
in Technology
A A
സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
0
SHARES
362
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വ‍ഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ,മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

Related Posts

റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ
Technology

റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ

August 20, 2025
15
വാട്സ്ആപ്പ് സന്ദേശങ്ങളിൽ തെറ്റ് വരുത്താറുണ്ടോ? പേടിക്കേണ്ട ഇനി എ ഐ തിരുത്തി തരും
Technology

വാട്സ്ആപ്പ് സന്ദേശങ്ങളിൽ തെറ്റ് വരുത്താറുണ്ടോ? പേടിക്കേണ്ട ഇനി എ ഐ തിരുത്തി തരും

August 18, 2025
79
ഇനി പുതിയ മുഖം! ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്; അപ്‌ഡേഷനുകൾ അറിയാം
Technology

ഇനി പുതിയ മുഖം! ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്; അപ്‌ഡേഷനുകൾ അറിയാം

August 8, 2025
66
പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
Technology

പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

August 7, 2025
83
ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ, ചരിത്രനേട്ടം കൈവരിച്ച് UPI
Technology

ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ, ചരിത്രനേട്ടം കൈവരിച്ച് UPI

August 6, 2025
44
പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു
Technology

പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു

August 5, 2025
40
Next Post
‘ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചു, മനുഷ്യന്റെ മുഖം നൽകി’; ഋഷഭ് ഷെട്ടിക്കെതിരെ കേസ്

‘ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചു, മനുഷ്യന്റെ മുഖം നൽകി’; ഋഷഭ് ഷെട്ടിക്കെതിരെ കേസ്

Recent News

നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം

നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം

August 20, 2025
29
പാലക്കാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്‌

പാലക്കാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്‌

August 20, 2025
265
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

August 20, 2025
44
ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം

ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം

August 20, 2025
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025