• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അച്ഛൻ സമാധിയായി, സ്ലാബിട്ട് മൂടിയെന്ന് മകൻ’; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ്

ckmnews by ckmnews
January 11, 2025
in Kerala
A A
‘അച്ഛൻ സമാധിയായി, സ്ലാബിട്ട് മൂടിയെന്ന് മകൻ’; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ്
0
SHARES
515
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ബാലരാമപുരത്ത് സമാധിയായെന്ന് പറഞ്ഞ് മകന്‍ സ്ലാബിട്ട് മൂടി. ചുമട്ട് തൊഴിലാളിയായ ഗോപന്‍ (78)നെയാണ് മകന്‍ സ്ലാബിട്ട് മൂടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം.പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ കുടുംബം രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തി എന്ന് വ്യക്തമാക്കി ഗോപന്റെ മകന്‍ രംഗത്തെത്തി. ഇതിന് ശേഷം സ്ലാബിട്ട് മൂടുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തത്. മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും മകന്‍ പറഞ്ഞു.ബന്ധുജനങ്ങളില്‍ ‘സമാധി’ക്ക് സാക്ഷിയായത് താന്‍ മാത്രമാണെന്നും മകന്‍ പറഞ്ഞു. പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയതെന്നും മകന്‍ പറയുന്നു. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടുവന്ന് തൊഴുത ശേഷം മടക്കിയയച്ചതായും മകന്‍ പറഞ്ഞു. താനും സഹോദരനും മാത്രമാണ് ‘തത്വപ്രകാരം’ സ്ഥലത്തുണ്ടായിരുന്നതെന്നും മകന്‍ വ്യക്തമാക്കി.സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ കളക്ടറുടെ തീരുമാനം ഇന്നറിയാം. തുടര്‍നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ച് കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.

Related Posts

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം
Kerala

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

September 23, 2026
315
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
165
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം
Kerala

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

September 23, 2026
469
‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി
Kerala

‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി

September 23, 2026
102
ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം
Kerala

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

September 23, 2026
54
മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന
Kerala

മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

September 23, 2026
96
Next Post
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഐ നേതാവിനെതിരെ പോക്‌സോ കേസെടുത്തു

പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഐ നേതാവിനെതിരെ പോക്‌സോ കേസെടുത്തു

Recent News

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
34
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
141
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
5
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025