ലോകത്തെ ഏറ്റവും മികച്ച ജാവലിന്‍ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക്. അമേരിക്കന്‍ മാസികയായ ട്രാക് ആന്‍ഡ് ഫീല്‍ഡ് ന്യൂസ് ആണ് നീരജിനെ തെരഞ്ഞെടുത്തത്. രണ്ട് തവണ ജാവലിന്‍ ലോക ചാമ്പ്യനായ ആന്‍ഡേഴ്‌സണ്‍ പീറ്റര്‍ രണ്ടാമതാണ്.പാരീസ് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് പാകിസ്ഥാന്റെ അര്‍ഷാദ് നദീം അഞ്ചാം സ്ഥാനത്താണ്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നതാണ് നീരജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.