പൊന്നാനി :ചമ്രവട്ടം പാലത്തിന്റെ അപ്രോച്ച് റോഡ് നവീകരണം ഇന്ന് തുടങ്ങും. ഏറെ മുറവിളികൾക്കൊടുവിലാണ് റോഡ് നവീകരണം തുടങ്ങുന്നത്.മാസങ്ങളായി പാലത്തിലേക്കുള്ള ഇരുഭാഗത്തെയും അപ്രോച്ച് റോഡുകൾ പാടേ തകർന്നു കിടക്കുകയാണ്.കുണ്ടും കുഴിയും നിറഞ്ഞ റോഡ് ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ചില സംഘടനകൾ പാറപ്പൊടിയും മറ്റുമെത്തിച്ച് കുഴികൾ അടയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു.ഇതേത്തുടർന്ന് നടപടി സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു.നവീകരണം നടത്തുന്ന സമയത്ത് പാലത്തിലൂടെയുള്ള ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരൂർ ഭാഗത്തു നിന്ന് വരുന്ന വലിയ വണ്ടികളും ചരക്കു വണ്ടികളും ബിപി അങ്ങാടി ബൈപാസ് വഴി കയറി കുറ്റിപ്പുറത്തെത്തി ദേശീയപാത വഴിയും, പൊന്നാനിയിൽ നിന്നു വരുന്ന വാഹനങ്ങൾ ചമ്രവട്ടം പാലത്തിലേക്കു കടക്കാതെ ദേശീയ പാതയിലേക്കു കയറിയും യാത്ര തിരിക്കണമെന്ന് അധികൃതർ അറിയിച്ചു.