ചങ്ങരംകുളം:ചേലക്കടവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു.വിരളിപ്പുറത്ത് റാഷിദിന്റെ വീട്ടിലേക്കാണ് സ്ഫോടകവസ്തു കത്തിച്ച് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.പൊട്ടാത്ത നിലയില്‍ ഒരു ഗുണ്ട് സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.ഹെല്‍മറ്റ് ധരിച്ച യുവാവ് വീട്ടിലെത്തി സ്ഫോടകവസ്തു വീട്ടിലേക്ക് കത്തിച്ച് എറിയുന്ന ദൃശ്യവും ശബ്ദവും തീയും പുകയും ഉയര്‍ന്നതോടെ യുവാവ് ഓടി രക്ഷപ്പെടുന്നതും സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.വീട്ടുകാര്‍ ശബ്ദം കേട്ട് ഉയര്‍ന്നതോടെ വീടിന് പുറത്ത് തീയും പുകയും നിറഞ്ഞ അന്തരീക്ഷമായിരുന്നു.ഇതോടെ നാട്ടുകാരെയും ബന്ധുക്കളെയും പിന്നീട് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.വീടിന്റെ ഗെയ്റ്റിന് മുകളില്‍ സിപിഎം ന്റെ കൊടി നാട്ടിയിട്ടുണ്ട്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്