കുറ്റിപ്പുറം തങ്ങൾപടിയിലുള്ള ലോഡ്ജിൽ വച്ച് എടപ്പാൾ സ്വദേശിയായ യുവാവിനെ വശികരിച്ച് വീഡിയോ എടുത്ത് ആയത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പല തവണകളായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളായ ദമ്പതികളാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും. മൊബൈൽ ഫോൺ ബ്ലാക്ക് മെയിലിംഗിന് ചിത്രീകരിച്ച അശ്ലീല വീഡിയോകൾ , ബാങ്ക് അക്കൗണ്ട്സ് വിവരങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു, എസ്എച്ച്ഒ നൗഫൽ കെ യുടെ നിർദ്ദേശ പ്രകാരം പ്രിസിപ്പൽ എസ്ഐ യാസിർ എഎമ്മിന്റെ നേതൃത്വത്തിലുള്ള എസ്‌ഐ ശിവകുമാർ, എഎസ്‌ഐമാരായ സുധാകരൻ, സഹദേവൻ, പോലീസുകാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ് ,സരിത, അനിൽകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.