• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

111 വർഷങ്ങൾക്ക് ശേഷം, കേരളത്തില്‍ 2 അപൂര്‍വയിനം വലച്ചിറകന്മാർ, വയനാട്ടിൽ കണ്ടത് ശ്രീലങ്കയിൽ മാത്രം കാണുന്ന ഇനം

ckmnews by ckmnews
January 9, 2025
in UPDATES
A A
111 വർഷങ്ങൾക്ക് ശേഷം, കേരളത്തില്‍ 2 അപൂര്‍വയിനം വലച്ചിറകന്മാർ, വയനാട്ടിൽ കണ്ടത് ശ്രീലങ്കയിൽ മാത്രം കാണുന്ന ഇനം
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ട് അപൂര്‍വയിനം വലച്ചിറകന്മാരെ കണ്ടെത്തി. ഗ്ലീനോനോക്രൈസ സെയിലാനിക്ക എന്ന ഹരിത വരച്ചിറകനെ വയനാട് ജില്ലയിലെ മാനന്തവാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളില്‍നിന്നുമാണ് കണ്ടെത്തിയത്. ശ്രീലങ്കയില്‍ മാത്രം കണ്ടുവരുന്ന ഇനമായി കരുതിയിരുന്ന ഈ ഹരിതവലച്ചിറകനെ 111 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. 

ഇന്‍ഡോഫെയിന്‍സ് എന്ന് അറിയപ്പെടുന്ന മറ്റൊരു അപൂര്‍വയിനം കുഴിയാന വലച്ചിറകനെ ഇരിങ്ങാലക്കുട, മനക്കൊടി, ചിറ്റൂര്‍, പുതുനഗരം, കുലുക്കിലിയാട്, ദേവഗിരി, ചാലിയം, കൂത്തുപറമ്പ്, അരൂര്‍, പൊന്മുടി എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. സാധാരണ കണ്ടുവരുന്ന തുമ്പികളുമായി കുഴിയാന വലച്ചിറകനെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ട് നീണ്ട് നില്‍ക്കുന്ന സ്പര്‍ശനി ഉള്ളതാണ് സാധാരണ കാണപ്പെടുന്ന തുമ്പികളില്‍നിന്നും ഇവ വ്യത്യസ്തപ്പെടാനുള്ള പ്രധാന കാരണം. ഈ ജീവികളുടെ സാന്നിധ്യവും ഇതിന്റെ പൂര്‍ണ വിവരണവും അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ ജേണല്‍ ഓഫ് എന്റെമോളജിക്കല്‍ റിസര്‍ച്ച് സൊസൈറ്റി നാച്ചുറ സോമോഗിയന്‍സിസ് എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വളരെ സുപ്രധാനപ്പെട്ട ഈ കണ്ടത്തിലൂടെ കേരളത്തിലെയും ശ്രീലങ്കയിലെയും ജൈവ വൈവിധ്യ സവിശേഷതകള്‍ക്ക് സാമ്യത ഉണ്ടെന്ന് ഈ പഠനം വഴി സൂചനകള്‍ നല്‍കുന്നുണ്ട്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് ഗവേഷകന്‍ സൂര്യനാരായണന്‍ ടി.ബി, എസ്.ഇ.ആര്‍.എല്‍. മേധാവി ഡോ. ബിജോയ് സി. എന്നിവരാണ് ഇവയെ കണ്ടെത്തിയത്. കേരളത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പന്ത്രണ്ടാമത്തെ ഇനം ഹരിതവരച്ചിറകനും എട്ടാമത്തെ ഇനം കുഴിയാന വരച്ചിറകനും ആണ് ഈ ജീവികള്‍. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണകേന്ദ്രത്തില്‍ (എസ്.ഇ.ആര്‍.എല്‍) ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.

Related Posts

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.
UPDATES

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

October 15, 2026
99
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്
UPDATES

ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

October 15, 2026
76
തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
UPDATES

തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

October 15, 2026
586
മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED
UPDATES

മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED

October 15, 2026
29
തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍
UPDATES

തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍

October 15, 2026
46
ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
602
Next Post
എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

Recent News

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
36
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
222
സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
85
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025