പൊന്നാനി: ദക്ഷിണേന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനായ സൈനുദ്ദീൻ മഖ്ദൂമിന്റെ 518-ാമത് ആണ്ട് നേർച്ച ഫെബ്രുവരി 12 ന് ആരംഭിക്കും. മഖ്ദൂം സ്ക്വയറിൽ ആരംഭിക്കുന്ന നേർച്ച അഞ്ച് ദിവസം നീണ്ടുനിൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആണ്ട്നേർച്ചയുടെ ഭാഗമായി സമൂഹസിയാറത്ത്, അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ഖതമുൽ ഖുർആൻ ഹൽഖ, മൗലിദ് ജൽസ, പ്രാർത്ഥനാ സമ്മേളനം, അന്നദാനം എന്നിവ നടക്കും. ഫെബ്രുവരി 16 ന് നടക്കുന്ന സമാപന പ്രാർത്ഥനാ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും പങ്കെടുക്കും.
സ്വാഗത സംഘം യോഗം
നേർച്ചയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേർന്ന സ്വീകരണ സമിതി യോഗത്തിൽ മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ അധ്യക്ഷനായിരുന്നു. വി. സെയ്ദു മുഹമ്മദ് തങ്ങൾ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, അബ്ദുല്ല ബാഖവി ഇയ്യാട്, കെ.എം. മുഹമ്മദ് ഖാസിം കോയ, അബ്ദുസമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, സയ്യിദ് ഫല്‍ൽ തുറാബ് ചെറുവണ്ണൂർ തുടങ്ങിയവരും പങ്കെടുത്തു.