ചങ്ങരംകുളം:വളയംകുളം അസബാഹ് ആർട്സ് & സയൻസ് കോളേജിൽ,കലാസാഹിതിയുടെയും മലയാള വിഭാഗത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും നിർമാല്യം പി, ഒ എന്ന ഡോക്യുമെൻ്ററി പ്രദർശനവും സംഘടിപ്പിച്ചു.ബുധനാഴ്ച രാവിലെ 10:30 ന് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര നിരൂപകനും പ്രഭാഷകനുമായ ഡോ.വി മോഹനകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
നിർമാല്യ പി.ഒ എന്ന ഡോക്യുമെൻററിയെക്കുറിച്ച് സംവിധായകൻ മുഹമ്മദ് കുട്ടി സംസാരിച്ചു. തുടർന്ന്. കാണി ഫിലിം സൊസൈറ്റി നിർമിച്ച എം ടിയുടെ നിർമാല്യത്തെ ആസ്പദമാക്കി തയ്യാറാക്കിയ നിർമാല്യം പി.ഒ എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ എം.എൻ മുഹമ്മദ് കോയ അധ്യക്ഷപദം അലങ്കരിച്ചു. ഫാത്തിമ സ്വാഗതവും സഫ നന്ദിയും പറഞ്ഞ ചടങ്ങിൽ കോളേജ് യൂണിയൻ ചെർമാൻ മുഹമ്മദ് സുഹൈൽ, ലൈബ്രറേറിയൻ ഷൗക്കത്തലി ഖാൻ, പ്രവീൺ കെ.യു എന്നിവർ സംസാരിച്ചു.ഇതോടൊപ്പം പുസ്തക പ്രദർശനവും വിപണനവും സംഘടിപ്പിക്കുക ‘യുണ്ടായി.