• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യ, കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; നേതാക്കൾ പ്രതിപ്പട്ടികയിലേക്ക്

ckmnews by ckmnews
January 9, 2025
in Kerala
A A
ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യ, കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; നേതാക്കൾ പ്രതിപ്പട്ടികയിലേക്ക്
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട്‌ ഡിസിസി ട്രഷററർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിൽ ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസെടുത്തതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികളാകും. അസ്വഭാവിക മരണത്തിന്‌ എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ പ്രേരണാക്കുറ്റം കേസിലുൾപ്പെടുത്തിയത്‌‌. മരണത്തിന്‌ ഉത്തരവാദികളായവരുടെ പേരുകൾ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്‌.ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള പേരുകളാണ്‌ ആത്മഹത്യാക്കുറിപ്പിലുള്ളത്‌. ഇവരാണ് ഇനി കേസിൽ പ്രതികളാകുക. കത്തിൻ്റെ വിശദ പരിശോധനകൾ പൊലീസ്‌ നടത്തുന്നുണ്ട്‌. വൈകാതെ പൊലീസ് കൂടുതൽ നടപടികളിലേക്ക്‌ കടക്കും. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. അതേസമയം, കേസിൽ വിജിലൻസ്‌ അന്വേഷണവും തുടരുന്നുണ്ട്‌. കൂടുതൽ മൊഴികൾ വിജിലൻസ്‌ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്‌.കോഴ ഇടപാടിൽ ബത്തേരി പൊലീസ്‌ രണ്ട്‌ കേസുകൾ ഇന്നലെ രജിസ്‌റ്റർ ചെയ്‌തിരുന്നു. ബത്തേരി അർബൻ ബാങ്കിൽ ജോലിക്കായി പണം നൽകി വഞ്ചിതരായവരുടെ പരാതികളിൽ ബത്തേരി ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിമാരായ മണ്ണിൽ സക്കരിയ, മലവയൽ യു കെ പ്രേമൻ, ചാലിൽ തൊടുകയിൽ സി.ടി. ചന്ദ്രൻ എന്നിവർക്കും ജോർജ്‌ കുര്യനും എതിരെയാണ്‌ കേസ്‌.പുൽപ്പള്ളി കളനാടിക്കൊല്ലി സ്വദേശി വി.കെ. സായൂജ്‌, താളൂർ അപ്പോഴത്ത്‌ പത്രോസ്‌ എന്നിവരുടെ പരാതിയിലാണ്‌ കേസ്‌. അർബൻ ബാങ്ക്‌ ഡയറക്ടർ കൂടിയായിരുന്ന മണ്ണിൽ സക്കരിയ രണ്ട്‌ കേസിലും പ്രതിയാണ്‌. വിജയൻ്റെയും മകൻ്റെയും അസ്വാഭാവിക മരണത്തിന്‌ എടുത്ത കേസിന്‌ പുറമേയാണ്‌ രണ്ട്‌ കേസുകൾകൂടി രജിസ്‌റ്റർ ചെയ്‌തത്‌.കേസിൽ നിർണ്ണായ നടപടികൾ ഇന്നുണ്ടായേക്കും. അതേസമയം, ഐ സി ബാലകൃഷ്ണൻ്റെ രാജി ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസവും ബത്തേരിയിൽ വൻ പ്രതിഷേധമുണ്ടായി. എൽഡിഎഫ്‌ നേതൃത്വത്തിൽ നൈറ്റ്‌ മാർച്ചാണ്‌ ഇന്നലെ വൈകീട്ട്‌ നടന്നത്‌.

Related Posts

‘വടശേരി ദാമോദര മേനോൻ സതീശൻ സ്ഥാനമേറ്റ് മൂന്നാം നാൾ ദളിത് വേട്ട’; പാരിയത്തുകാവിലെ പൊലീസ് ആക്രമണത്തിൽ M B രാജേഷ്
Kerala

‘വടശേരി ദാമോദര മേനോൻ സതീശൻ സ്ഥാനമേറ്റ് മൂന്നാം നാൾ ദളിത് വേട്ട’; പാരിയത്തുകാവിലെ പൊലീസ് ആക്രമണത്തിൽ M B രാജേഷ്

May 22, 2026
218
‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ മുഖ്യ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
Kerala

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ മുഖ്യ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

May 22, 2026
256
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം
Kerala

സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം

May 22, 2026
46
16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്
Kerala

16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്

May 22, 2026
112
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

May 22, 2026
43
കെഎസ്‌‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി
Kerala

കെഎസ്‌‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി

May 22, 2026
153
Next Post
തിരുപ്പതി ദുരന്തം; അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ ഇടിച്ചുകയറിയെന്ന് പൊലീസ്

തിരുപ്പതി ദുരന്തം; അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ ഇടിച്ചുകയറിയെന്ന് പൊലീസ്

Recent News

ബ്ലൂ മൂണ്‍ വരുന്നു, ആകാശ വിസ്മയം കാണാൻ കാത്തിരുന്നോളൂ!

ബ്ലൂ മൂണ്‍ വരുന്നു, ആകാശ വിസ്മയം കാണാൻ കാത്തിരുന്നോളൂ!

May 22, 2026
256
‘വടശേരി ദാമോദര മേനോൻ സതീശൻ സ്ഥാനമേറ്റ് മൂന്നാം നാൾ ദളിത് വേട്ട’; പാരിയത്തുകാവിലെ പൊലീസ് ആക്രമണത്തിൽ M B രാജേഷ്

‘വടശേരി ദാമോദര മേനോൻ സതീശൻ സ്ഥാനമേറ്റ് മൂന്നാം നാൾ ദളിത് വേട്ട’; പാരിയത്തുകാവിലെ പൊലീസ് ആക്രമണത്തിൽ M B രാജേഷ്

May 22, 2026
218
അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ്  ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു

അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ് ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു

May 22, 2026
95
ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍  ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍ ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

May 22, 2026
1.7k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025